HUMAN HEART
മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം
ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം.
മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ
പരിധിക്ക് പുറത്താണ്. ഓരോ മിനിറ്റിലും 72 തവണ (വിശ്രമാവസ്ഥയിൽ)
സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ
മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി
ഹൃദയത്തെയാണ് കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും
സ്പന്ദിക്കുന്നുണ്ട്. ഓറോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം
പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ
മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. [1]മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ് ഉള്ളത്.
ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്ന് പറയുന്നു.
അതിനുള്ളിലെ സഞ്ചിയെ "പെരികാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ
കാർഡിയം" എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളിയെ "എൻഡൊകാർഡിയം" എന്ന്
അറിയപ്പെടുന്നു. മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്. ഇവയിലെ മുകൾഭാഗത്തെ
രണ്ട് അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു
സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles)എന്നും
വിളിക്കുന്നു.ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും,
വെന്‌ട്രിക്കിളുകൾക്ക് തടിച്ച ഭിത്തികളുമാണുള്ളത്.
വലത്തുവശത്തേയും ഇടത്തുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല.
എന്നാൽ ഗർഭസ്ഥശിശുവിൻറെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ
നേരിട്ട് ബന്ധമുണ്ട്. പക്ഷേ പ്രസവിച്ചുകഴിഞ്ഞാൽ ഉടൻ ഈ ദ്വാരം
അടഞ്ഞുപോകുന്നു.
വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഹൃദയപേശികളുടെ പ്രവർത്തനത്തിന്
ശുദ്ധരക്തം അത്യാവശ്യമാണ്. അയോർട്ടയുടെ തുടക്കത്തിൽനിന്നും രണ്ട് കൊറോണറി
ആർട്ടറികൾ ഉത്ഭവിക്കുന്നു. ഇടത്തേതെന്നും വലത്തേതെന്നും ആണ് ഇവ
അറിയപ്പെടുക. ഈ ആർട്ടറികളാണ് ഹൃദയപേശികൾക്ക് വേണ്ട ശുദ്ധരക്തം എത്തിക്കുക.
ഇ.സി.ജി
ഹൃദയമിടിപ്പ്മൂലം
തൊലിപ്പുറത്ത് സംഭവിക്കുന്ന
വൈദ്യുത വിത്യാനങ്ങൾ ഈ
ഇലക്ട്രോടുകൾ പിടിച്ചെടുത്ത്,
വിസ്തരണം (amplify)ചെയ്തു
രേഖപ്പെടുത്തുകയാണ് യന്ത്രം
ചെയ്യുന്നത്. ഹൃദയം
സ്ഥിതിചെയ്യുന്ന ശരീര
ഉപരിതലത്തിലെ രണ്ട് ഇലക്ട്രോടുകൾ
തമ്മിലുള്ള അതിസൂക്ഷമമായ
വോൾട്ടേജ് വ്യത്യാസം
തരംഗരൂപത്തിലാക്കി (wave
form) കടലാസ്സിലോ,
സ്ക്രീനിലോ
ലഭിക്കുന്ന ഗ്രാഫാണ് ഇ.സി.ജി
രേഖ. താളാവൃത്തി
, വേഗമാറ്റം,
ആവർത്തനവ്യത്യാനങ്ങൾ
(arrythmia), ഹൃദയപേശിയുടെ
വിവിധ ഭാഗങ്ങളുടെ ക്ഷമത
തുടങ്ങിയ അതിപ്രധാനമായ നിരവധി
വിവരങ്ങളാണ് ഇ.സി.ജി.
വെളിപ്പെടുത്തുന്നത്.
രക്തഗ്രൂപ്പുകള്‍
ഏ,
ബി എന്നീ
ആന്റിജനുകളുടെ സാന്നിധ്യമോ
അസാന്നിധ്യമോ ആണ് ഏ.ബി.ഓ
രക്തഗ്രൂപ്പിംഗിന് കാരണം.
കാൾ
ലാൻഡ്സ്റ്റൈനർ എന്ന
ശാസ്ത്രജ്ഞനാണ് ഏ,
ബി,
ഓ എന്നീ
രക്തഗ്രൂപ്പുകൾ കണ്ടെത്തിയത്.
ചുവന്ന
രക്താണുവിന്റെ കോശസ്തരത്തിന്
പുറത്ത് ഗ്ളൈക്കോപ്രോട്ടീനുകളും
ഗ്ളൈക്കോലിപ്പിഡുകളും ചേർന്നു
രൂപപ്പെടുന്ന ഏ,
ബി എന്നീ
ആന്റിജനുകളുടെ (ഐസോആന്റിജനുകൾ
അല്ലെങ്കിൽ അഗ്ളൂട്ടിനോജനുകൾ)
സാന്നിധ്യമോ
അസാന്നിധ്യമോ ആണ് ഏ.ബി.ഓ
രക്തഗ്രൂപ്പിംഗിന് കാരണം.
ഈ ആന്റിജനുകൾ
ഉമിനീർ ഗ്രന്ഥികളിലും വൃക്കയിലും
ശ്വാസകോശത്തിലും അമ്നിയോട്ടിക്
ദ്രവത്തിലും ആഗ്നേയഗ്രന്ഥിയിലും
വൃഷണങ്ങളിലും കാണപ്പെടുന്നു.

















