ക്ലോണിംഗ് അഥവാ ജൈവ പകർപ്പെടുക്കൽ എന്നു മലയാളത്തിലും ക്ലോണിംഗ് എന്നു ആംഗലേയത്തിലും (cloning) കുറ്റിച്ചെടി എന്നർത്ഥമുള്ള κλων ഗ്രീക്കു പദത്തിൽ നിന്നാണു പേരിന്റെ ഉൽഭവം. ഒരേ ജനിതക ഘടനയുള്ള രണ്ടു ജീവികളെ ലൈംഗിക ബന്ധം
കൂടാതെ സൃഷ്ടിക്കുക എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. സ്വാഭാവിക
പ്രത്യുത്പാദനമാർഗങ്ങൾ സ്വീകരിക്കാതെ ജീവികളുടെ കോശകേന്ദ്രം ഒരു
ഭ്രൂണത്തിലേക്ക് സംയോജിപ്പിച്ച് കോശകേന്ദ്രത്തിന്റെ ഉടമയായ ജീവിയുടെ
തനിപ്പകർപ്പിനെ സൃഷ്ടിക്കാനുള്ള മാർഗ്ഗമാണ് ക്ലോണിങ്ങ്.
ക്ലോണിങിന്റെ പിതാവ് എന്നാണു ചൈനാക്കാർ ടോങ് ഡിഷ്വയെ വാഴ്ത്തുന്നത്. അതുപോലെതന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോൺ പതിപ്പാണു മാഷ (Masha) എന്ന ചുണ്ടെലി. ക്ലോണിങ് സങ്കേതത്തിലൂടെ പിറവിയെടുത്ത ആദ്യസസ്തനി എന്ന വിശേഷണം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ ചായ്ലാഖ്യാന് (Chaylakhyan), വെപ്രെന്സേവ് (Veprencev), സിവ്രിഡോവ (Sviridova), എന്നിവർ ചേർന്നാണ് ഇതിനെ സൃഷ്ടിച്ചത്.
(മലയാള മനോരമ, ഒക്ടോബര്‍ 7, 2011)
..............................................................................
ക്ലോണിംഗിന്റെ വിവിധ ഘട്ടങ്ങൾ
- പൂർണ്ണവളർച്ചയെത്താത്ത അണ്ഡകോശങ്ങളെ ശേഖരിക്കുക. ഇവയെ ഊസൈറ്റുകൾ (Oocytes) എന്നാണു വിളിക്കുന്നത്.
- ഊസൈറ്റുകളെ പരീക്ഷണശാലയിൽ കൃത്രിമമായി വളർത്തുക. 24 മണിക്കൂറിനകം ഇവ തുടർന്നുള്ള പരീക്ഷണങ്ങൾക്കായി ഉപയോഗ്യമാവും.
- വളർച്ചയെത്തിയ അണ്ഡകോശത്തിൽനിന്ന് ക്രോമസോമുകളെ നീക്കംചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക.
- മറ്റൊരുകോശത്തിൽ നിന്നും നീക്കംചെയ്തെടുത്ത മർമ്മം, അണ്ഡകോശത്തിനെ പൊതിഞ്ഞുകാണുന്ന ആവരണ (Zona pelucida)ത്തിനുള്ളിലേക്കു കടത്തുക.
- വൈദ്യുതസ്പന്ദനം കടത്തിവിടുന്നതിലൂടെ പുതുതായെത്തിയ മർമത്തെ അണ്ഡകോശവുമായി കൂട്ടിച്ചേർക്കുക (Electro Fusion)
- സൃഷ്ടിക്കപ്പെട്ട ഭ്രൂണത്തെ തുടർന്നുള്ള ഉപയോഗത്തിനു മുമ്പ് ബളാസ്റ്റോസിസ്റ്റ് (Blastocyst) ഘട്ടം - 16 മുതല് 32 കോശങ്ങൾവരെയോ അതിൽ അല്പം കൂടുതലോ ആകുന്ന ഘട്ടം - വരെ കൃത്രിമമായി വളർത്തുക.
- ഇതിൽനിന്നും കുറച്ചു ബ്ലാസ്റ്റോമീർ കോശങ്ങളെ (ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തിലെ കോശങ്ങൾ ഈ പേരിലാണ് അറിയപ്പെടുന്നത്) വേർതിരിച്ചെടുത്ത് ശീതീകരിച്ച് സൂക്ഷിക്കുക (ഭാവി ഉപയോഗത്തിനായി).
- ബ്ലാസ്റ്റോമീർ കോശത്തെ ഒരു വളർത്തുമാതാവിന്റെ (Surrogate Mother / Foster Mother) ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുക
ക്ലോണിംഗ് പരീക്ഷണം
ഏറ്റവും പ്രശസ്തമായ ക്ലോണിങ്ങ് പതിപ്പാണു ഡോളിയെങ്കിലും ക്ലോണിങ് സങ്കേതത്തിലൂടെ പിറന്ന ആദ്യജീവി ഡോളിയല്ല. ആ ബഹുമതി കാർപ് മത്സ്യത്തിനാണ്. ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞനും ചൈനയിലെ ഷാന്ഡോങ് സർവകലാശാല (Shandong University) യിലെ ഗവേഷകനുമായിരുന്ന ടോങ് ഡിഷ്വ (Tong Dizhou) ആയിരുന്നു കാർപ് മത്സ്യത്തിന്റെ ആദ്യ ക്ലോൺ പതിപ്പു തയാറാക്കിയത്. ഇതിന്റെ വിവരങ്ങൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടാതിരുന്നതിനാൽ ശാസ്ത്രലോകം വളരെ വൈകിയാണ് അറിയുന്നത്.[6]ക്ലോണിങിന്റെ പിതാവ് എന്നാണു ചൈനാക്കാർ ടോങ് ഡിഷ്വയെ വാഴ്ത്തുന്നത്. അതുപോലെതന്നെ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു ക്ലോൺ പതിപ്പാണു മാഷ (Masha) എന്ന ചുണ്ടെലി. ക്ലോണിങ് സങ്കേതത്തിലൂടെ പിറവിയെടുത്ത ആദ്യസസ്തനി എന്ന വിശേഷണം മാഷയ്ക്ക് അവകാശപ്പെട്ടതാണ്. സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ ചായ്ലാഖ്യാന് (Chaylakhyan), വെപ്രെന്സേവ് (Veprencev), സിവ്രിഡോവ (Sviridova), എന്നിവർ ചേർന്നാണ് ഇതിനെ സൃഷ്ടിച്ചത്.
(മലയാള മനോരമ, ഒക്ടോബര്‍ 7, 2011)
മനുഷ്യരുടെ
കൈകാലുകളില്‍ നിന്നെടുത്ത കോശങ്ങള്‍ സ്ത്രീകളുടെ അണ്ഡത്തില്‍ നിക്ഷേപിച്ച്
മനുഷ്യഭ്രൂണത്തെ ക്ലോണ്‍ ചെയ്തെടുക്കാനുള്ള ശ്രമത്തില്‍ ശാസ്ത്രം ഒരു പടി
കൂടി കടന്നു. ഭ്രൂണത്തിന്റെ ആയുസ്സ് വെറും ആറു ദിവസം
മാത്രമായിരുന്നുവെങ്കിലും അര്‍ബുദം, അള്‍ഷൈമര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക്
പ്രതിവിധി കണ്ടെത്താനായി മൂലകോശങ്ങള്‍ വികസിപ്പിക്കാന്‍ പരീക്ഷണം
സഹായകമാകും. ഭ്രൂണങ്ങളില്‍ നിന്ന് ലഭിക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച്
തകരാറിലായ ഹൃദയപേശികളെ ഉത്തേജിപ്പിക്കാനും പ്രായം ചെന്നവരുടെ തലച്ചോറിന്
പുതുജീവന്‍ പകരാനും പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഉല്പാദനം
സാദ്ധ്യമാക്കാനും കഴിയുമെന്നതാണ് പരീക്ഷണങ്ങള്‍ നല്‍കുന്ന പ്രത്യാശ



No comments:
Post a Comment