ഇ.ഇ.ജി
മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ (neurons) ജനിപ്പിക്കുന്ന വിദ്യുത് സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എൻസെഫലൊഗ്രാഫി . ഇ.ഇ.ജി . എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നു.
തലയോടിനെ
ആവരണം ചെയ്യുന്ന തൊലിപ്പുറത്ത്
അനേകം ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ്
വിദ്യുത് പ്രവർത്തനം
രേഖപ്പെടുത്തുന്നത് .ഏകദേശം
അരമണിക്കൂർ തുടർച്ചയായി
മസ്തിഷ്ക്കത്തിന്റെ വിദ്യുത്
പ്രവർത്തനം രേഖപ്പെടുത്തി
അവ തരംഗ രൂപത്തിൽ ലഭ്യമാക്കുകയാണ്
ഇ.ഇ.ജി
യന്ത്ര സംവിധാനം ചെയ്യുന്നത്
.
അപസ്മാര
രോഗനിർണ്ണയത്തിനു
അത്യന്താപേക്ഷികമായ പരിശോധനയാണ്
ഇ.ഇ.ജി.
ജെന്നിയുണ്ടാവുന്നത്
അപസ്മാരം മൂലമോ,ഇതരകാരണങ്ങളാലോ
എന്ന് വിലയിരുത്താൻ ഇ.ഇ.ജി
അനിവാര്യമാണ്.
- വിവിധ തരത്തിലുള്ള മസ്തിഷകബാധ (encephalopathy)വിലയിരുത്താൻ ഇ.ഇ.ജി ഉപകരിക്കുന്നു
- അപകടങ്ങൾ മൂലമുണ്ടാവുന്ന മസ്തിഷ്ക ക്ഷതം(head injury)വിലയിരുത്താൻ ഇ.ഇ,ജി ആവശ്യമായി വരാറുണ്ട്.
- നിദ്രാസ്വാസ്ഥ്യങ്ങൾ (sleep disorders)പരിശോധവിധേയമാക്കാൻ ഇ.ഇ.ജി നിർണ്ണായകമാണ്
- മസ്തിഷ ട്യൂമറുകൾ
തിരിച്ചറിയാൻ ഇ.ഇ.ജി
ഉപയോഗിച്ചിരുന്നു. എന്നാൽ
സി.ടി.സ്കാൻ
, എം.ആർ.ഐ
തുടങ്ങിയ പരിശോധനകൾ വ്യാപകമായതോടെ
ഈ ആവശ്യത്തിനായി ഇ.ഇ.ജി
ഉപയോഗിക്കപ്പെടാറില്ല.


No comments:
Post a Comment