Saturday, March 31, 2012




                                                 NEURON
നാഡീവ്യവസ്ഥയിലെ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന കോശങ്ങളാണ്‌ നാഡീകോശങ്ങൾ (ഇംഗ്ലീഷ്: Neuron).[1] മസ്തിഷ്കം, സ്പൈനൽ കോഡ് എന്നിവയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ ഇവ.[1] വിവിധതരത്തിലുള്ള നാഡീകോശങ്ങൾ കാണപ്പെടുന്നു.
സ്പർശനം, ശബ്ദം, പ്രകാശം, തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങൾ സാധ്യമാക്കുന്ന ഇന്ദ്രിയങ്ങളിൽ ആവേഗങ്ങൾ സ്പൈനൽ കോഡ്, മസ്തിഷ്കം എന്നിവയിലേക്കയക്കുന്ന ഇന്ദ്രിയനാഡീകോശങ്ങൾ, മസ്തിഷ്കം, സ്പൈനൽ കോഡ്പേശികളെ സംങ്കോചം, ഗ്രന്ഥിളുടെ പ്രവർത്തനം തുടങ്ങിയവ സാധ്യമാക്കുന്ന മോട്ടോർ നാഡികോശങ്ങൾ. തലച്ചോറിലും സ്പൈനൽ കോഡിലും മറ്റു നാഡീകോശങ്ങൾക്കിടയിൽ ബന്ധം സാധ്യമാക്കുന്ന അന്തർ-നാഡീകോശങ്ങൾ എന്നിവ അവയിൽപ്പെട്ടതാണ്‌. നാഡീകോശങ്ങൾ അവയവങ്ങളിൽ നിന്നുള്ള ഉദ്ദീപകങ്ങൾ സ്വീകരിക്കുകയും അവയെ കേന്ദ്രനാഡീവ്യൂഹത്തിൽ എത്തിക്കുകയും, ഇത്തരം വിവരങ്ങൾ അവിടെ വെച്ച് സംസ്കരിക്കപ്പെടുകയും അതിന്റെ പ്രതികരണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു. തുടങ്ങിയവയിൽ നിന്ന് ആവേഗങ്ങൾ സ്വീകരിച്ച്
നാഡീകോശങ്ങളുടെ ആക്^തിയും വലിപ്പവും അവയുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും. ഇവയ്ക്ക്, താരത‌മ്യേന വലിയ കോശശരീരവും വ്യക്തമായ ന്യൂക്ലിയസും, കോശശരീരത്തിൽ നിന്ന് നീണ്ടു പോകുന്ന ആക്സോണും, ഡെൻഡ്രോണും, ആക്സോണിൽ നിന്ന് ആക്സോണൈറ്റും ആക്സോണെറ്റിന്റ് അഗ്രം സിനാപ്റ്റിക് നോബുകളും, ഡെൻഡ്രോണിൽ നിന്ന് ഡെൻഡ്രൈറ്റും ഉണ്ട്. ആക്സോണിനു ചുറ്റും ആവരണമായി മയലിൻഷീത്തും കാണപ്പെടുന്നു.
ചെറിയ ശാഖകളായി കാണപ്പെടുന്ന ഡെൻഡ്രൈറ്റിന്റെ അഗ്രങ്ങൾ ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന ഗ്രാഹികളായി വർത്തിക്കുന്നു. ഈ ഉദ്ദീപനങ്ങൾ വൈദ്യുത ആവേഗങ്ങളായി ഡെൻഡ്രൈറ്റിൽ നിന്ന് ഡെൻഡ്രോൺ വഴി കോശശരീരത്തിലെത്തുന്നു, ഇവ ആക്സോണുകളിലൂടെ കടന്നു പോകുന്നു.
കോശശരീരത്തിൽ നിന്നും ആവേഗം ആക്സോണൈറ്റിലൂടെ സിനാപ്റ്റിക് നോബിൽ എത്തുന്നു. ഒരു ന്യൂറോണിന്റെ ആക്സോണൈറ്റുകളും മറ്റൊരു ന്യൂറോണിന്റെ ഡെൻഡ്രൈറ്റുകളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭാഗമാണ് സിനാപ്സ്. ഇവിടെ ആക്സോണൈറ്റുകളും ഡെൻഡ്രൈറ്റുകളും തമ്മിൽ സ്പർശിക്കുന്നില്ല.
സിനാപ്റ്റിക് നോബിൽ നിന്ന് അസറ്റിൽ കൊളിൻ, ഗ്ലൂട്ടമൈറ്റ്, ഗാമഅമിനോബ്യൂട്ടിറിക് ആസിഡ്, ഡൊപമീൻ എന്നിവ പോലുള്ള ചില നാഡീയ പ്രേഷകങ്ങൾ സിനാപ്റ്റിക്ക് വിടവിലേക്ക് സ്രവിക്കപ്പെടുന്നു. ഇത് അടുത്ത് നാഡീകോശത്തിന്റെ ഡെൻഡ്രൈറ്റുകളെ ഉത്തേജിപ്പിക്കുന്നു. ഇപ്രകാരം നാഡീകോശങ്ങളിൽ കൂടി ആവേഗങ്ങൾ പ്രസരിക്കുന്നു.
ഈ ആവേഗങ്ങൾ മസ്തിഷ്കത്തിലോ, പേശികളിലോ, ഗ്രന്ഥികളിലോ എത്തി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ആവേഗങ്ങളുടെ വേഗത സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെയാണ്.


No comments:

Post a Comment